നടൻ വി.പി.ഖാലിദ് അന്തരിച്ചു

കോട്ടയം: നടൻ വി.പി.ഖാലിദ് അന്തരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവരുടെ പിതാവാണ് അദ്ദേഹം. ഷൂട്ടിങ്ങിനിടെ ആയിരുന്നു മരണം.

ശുചിമുറിയിൽ വൈക്കത്ത് ഷൂട്ടിങ്ങിനിടെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറിമായം എന്ന പരുപാടിയിൽ കൂടിയാണ് വി പി ഖാലിദ് ശ്രദ്ധ നേടിയത്. സുമേഷ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ആവതെറിപ്പിച്ചത്.

ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത് കൊച്ചിൻ നാഗേഷ് എന്നാണ്. അദ്ദേഹം ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന തുടക്കം നാടകങ്ങളിൽ വേഷമിട്ടായിരുന്നു. പിന്നീട് സംവിധായകനും രചയിതാവുമായി. സിനിമയിലെത്തുന്നത് 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ്.

Leave A Reply