ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പോലീസ് പിടിയിൽ

തിരുവല്ല: വീട്ടിൽ കയറി ആക്രമിച്ച് ഗൃഹനാഥനെ വധിക്കാൻ ശ്രമം നടത്തിയ കേസിൽ സഹോദരങ്ങൾ പിടിയിൽ. ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയിൽ ജിഷ്ണു (മനു – 26), ജിതിൻ (23) എന്നിവരാണ് പിടിയിലായത്. വള്ളംകുളം ശ്രീകണ്ഠസദനത്തിൽ ശശിധരനാണ് (53) മർദനമേറ്റത്. മാർച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളുടെ ബന്ധുവാണ് ശശിധരൻ.

വാക്കുതർക്കത്തിനിടയിൽ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ഭാര്യ സോണിയെ മർദിക്കുകയും ചെയ്തു എന്നതാണ് കേസ്, കാവാലത്തെ ബന്ധുവീട്ടിൽ നിന്നും പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. ജിഷ്ണു തൃക്കൊടിത്താനം, പുളിങ്കുന്ന് പോലീസ് സ്റ്റേഷനുകളിൽ വധശ്രമം അടക്കം 3 കേസുകളും ചങ്ങനാശേരി എക്സൈസ് ഓഫിസിൽ കഞ്ചാവു കേസും നിലവിലുണ്ട്.

Leave A Reply