വോക്‌സ് വാഗൺ വിര്‍റ്റസ് സ്വന്താമാക്കി അർജുൻ അശോകൻ

നടന്‍ അര്‍ജുന്‍ അശോകന്‍ മലയാളികളുടെ ഇഷ്ടതാരമാണ്. പ്രേക്ഷകരുടെ ഇഷ്ടം വളരെ കുറച്ച് സിനിമകളിലൂടെ പിടിച്ചുപറ്റിയ താരമാണ് അർജുൻ. തന്മയത്വമുള്ള അഭിനയമാണ് അര്‍ജുന്‍ അശോകന്‍ കാഴ്ചവയ്ക്കുന്നത്. അര്‍ജുന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത് ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ്. അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത് പറവ എന്ന സിനിമയില്‍ ചെയ്ത ഹക്കീം എന്ന കഥാപാത്രത്തിലൂടെയാണ്.

അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് ആണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ഏറ്റൈടുക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ വീട്ടിലേയ്ക്ക് എത്തിയ പുത്തന്‍ അതിഥിയുടെ വിശേഷങ്ങളാണ് . പുത്തന്‍ വൈറ്റ് വോക്‌സ് വാഗണ്‍ സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജുന്‍. അര്‍ജുനും കുടുംബലും സ്വന്തമാക്കിയത് വോക്‌സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് ആണ്. കാറിന് കാന്‍ഡി വൈറ്റ് നിറമാണ്.

പുതിയ വാഹനത്തിനടുത്തു അച്ഛനും അമ്മയ്ക്കും ഭാര്യ നികിതയ്ക്കും മകള്‍ അവനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും അര്‍ജുന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അച്ഛന്‍ ഹരിശ്രീ അശോകനും അമ്മയും ചേര്‍ന്നാണ് കാറിന്റെ കീ വാങ്ങിയത്. ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത് താങ്ക്യൂ ഇവിഎം വോക്‌സ് വാഗണ്‍ സ്‌പെഷ്യല്‍ താങ്ക്‌സ് ബേസില്‍ ജോയി എന്ന അടിക്കുറിപ്പോടെയാണ് .

 

 

 

 

Leave A Reply