കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍

 

കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്ടമി അജിത്ത് കുമാറാണ് (25) മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷംഅഷ്ടമിയെ വീടിനുള്ളില്‍ തന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരൂര്‍ അഷ്ടമിയില്‍ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ് അഷ്ടമി . കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.

സംഭവസമയം അഷ്ടമി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. വൈകിട്ട് ആറ് മണിയിക്ക് ശേഷം വീട്ടുകാരെത്തിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അഷ്ടമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.അഷ്ടമിയുടെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം.

Leave A Reply