രാ​ജ്യ​ത്ത് കോ​വി​സ് കേ​സു​കൾ ഉയരുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 17,336 പേർക്ക് കൂ​ടി രോഗബാധ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വീണ്ടും ആശങ്കയായി കോ​വി​ഡ് വ്യാപനം. 24 മ​ണി​ക്കൂ​റി​നി​ടെ 17,336 കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തു. ക​ഴി​ഞ്ഞ 124 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്.

വ്യാ​ഴാ​ഴ്ച​ത്തെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഉ​ണ്ടാ​യ​ത്. സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണം 88,284 ആ​യി. 13 പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ 4,01,649 പരിശോധനകൾ നടത്തി. 85.98 കോടിയിൽ അധികം (85,98,95,036) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.32 ശ​ത​മാ​നമാണ്. പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.07 ശ​ത​മാ​ന​മാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,029 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,49,056 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.59%.

 

Leave A Reply