ഉല്ലാസത്തിൽ മേരിക്കുട്ടി ആയി അംബിക : പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

 

പ്രവീൺ ബാലകൃഷ്ണൻ എഴുതി ജീവൻ ജോജോ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഉല്ലാസം.സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ  പുറത്തുവിട്ടു. മേരികുട്ടി  ആയി അംബിക ചിത്രത്തിൽ എത്തുന്നു. ചിത്രം ജൂലൈ ഒന്നിന്ന് പ്രദർശനത്തിന്ലെ എത്തും.  കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതൻമറ്റം എന്നിവർ ചേർന്നാണ് നിർമ്മാണം.

ഷെയ്ൻ നിഗവും പവിത്ര ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ചിത്രമാണ് ഉല്ലാസം. സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Leave A Reply