ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം; നോക്കുകുത്തിയായി നഗരത്തിലെ ഷീ ടോയ്‌ലറ്റുകൾ

കോ​ട്ട​യം: നഗരത്തിൽ ല​ക്ഷ​ങ്ങ​ൾ മുടക്കി നി​ർ​മി​ച്ച ഷീ ​ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.നിലവിൽ ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അവസ്ഥയാണുള്ളത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടോ​യ്‌​ല​റ്റു​ക​ൾ നി​ർ​മി​ച്ച​ത്. തി​രു​ന​ക്ക​ര മൈ​താ​നം, നാ​ഗ​മ്പ​ടം ബ​സ്​​സ്റ്റാ​ൻ​ഡ്, പ​ഴ​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷീ​ടോ​യ്‌​ല​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇവിടെയെത്തുന്ന സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നിർവഹിക്കണമെങ്കിൽ നാ​ഗ​മ്പ​ടം സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡ്, സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​മാ​ണ് ആ​ശ്ര​യം. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ ടോ​യ്‌​ല​റ്റു​ക​ളാ​ണ് ഇവിടെ നഗരസഭ നി​ർ​മി​ച്ച​ത്. വാ​ട്ട​ർ ക​ണ​ക്ഷ​നും വൈ​ദ്യു​തി​യും ല​ഭി​ച്ചെ​ങ്കി​ലും വീ​ണ്ടും വ​ഴി​മു​ട​ക്കി​യാ​യി വെ​ള്ളം ടാ​ങ്കി​ലേ​ക്കു ക​യ​റു​ന്നി​ല്ലെ​ന്നാ​ണ്​​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Leave A Reply