അനിത പുല്ലയില്‍ വിവാദം; 4 കരാര്‍ ജീവനക്കാരെ പുറത്താക്കും

തിരുവനന്തപുരം; വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു.

അനിത പുല്ലയിലിന് ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്.സഭ ടിവിയുടെ സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ ജീവനക്കാരിക്കൊപ്പമാണ്ഇവർ അകത്ത് കയറിയത്. നിയമസഭ ജിവനക്കാർക്കോ മറ്റാർക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയിൽ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Leave A Reply