വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം; നിയമസഹായം ഉറപ്പ് നൽകി ബിജെപി

മുംബൈ:  മഹാരാഷ്ട്രയിൽ വിമത എംഎല്‍എമാർക്ക് നിയമസഹായം ഉറപ്പാക്കി ബിജെപി. അയോഗ്യരാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സഹായം നല്‍കും. ഇത് സംബന്ധിച്ച്‌ ഷിന്‍ഡേ മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചു.

ഇതിനിടെ  ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവ് ആയും ഭരത്‌ഷെട്ട് ഗോഗാ വാലെയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു എന്നറിയിച്ചു 37 ശിവസേന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഷിന്‍ഡെ ഡെപ്യുട്ടി സ്പീക്കര്‍ക്കും, ഗവര്‍ണര്‍ക്കു അയച്ചു.

ഇന്നലെ രാത്രി 2 സ്വതന്ത്ര എംഎല്‍എ മാര്‍കൂടി ഗുവാഹത്തിയിലെ ഹോട്ടലില്‍ എത്തിയതോടെ ആകെ എംഎല്‍എമാരുടെ എണ്ണം 46 ആയി.

 

Leave A Reply