വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കം; ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്ന് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഉദ്ധത് താക്കറെയുടെ നീക്കത്തിനെതിരെ ഏക് നാഥ് ഷിന്‍ഡെ.

12 എം.എല്‍.എമാര്‍ക്കെതിരെ നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ കഴിയില്ലെന്നും ഭീഷണിക്കുമുന്നില്‍ വഴങ്ങില്ലെന്നും ഏക് നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

പന്ത്രണ്ട് വിമത എംഎല്‍എമാരെ അയോഗ്യരക്കാന്‍ ആക്ടിങ് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി ശിവസേന എംപി അരവിന്ദ് സാവന്ത് അറിയിച്ചിരുന്നു. എന്നാല്‍ നിയമം തങ്ങള്‍ക്ക് അറിയാമെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിപ്പ് നിയമസഭാ പ്രവര്‍ത്തനത്തിനാണ്, യോഗങ്ങള്‍ക്കല്ല എന്നും ഷിന്‍ഡെ പറയുന്നു.

ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിന്‍ഡെ അവകാശപ്പെട്ടു.

Leave A Reply