ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. വരന്‍ ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ്. നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖര്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും ചടങ്ങിന് ശേഷം വിരുന്ന് സൽക്കാരമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം മസ്ക്കറ്റില്‍ ആയിരുന്നു . ജെറിനും മഞ്ജരിയും ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ്. ജെറിൻ ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ്. ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം ഇന്നലെ രാവിലെയാണ് മഞ്ജരി പങ്കുവച്ചത്. പിന്നാലെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടിയാണ്

Leave A Reply