വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ

പാലക്കാട്: പ്രണയം നടിച്ച് പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. തോട്ടം തൊഴിലാളിയായ ഗുകനെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.വിവാഹ വാഗ്ദാനം നൽകിയായിരുന്നു ഗുകൻ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് ഇവർ തമ്മിൽ കടുത്ത പ്രണയമായി.തുടർന്ന് ഇയാൾ ആളില്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിലെത്തുന്നതും പതിവാക്കി.എന്നാൽ പിന്നീട് തോട്ടം തൊഴിലാളിയായ ഗുകൻ വാഗ്ദാനത്തിൽ നിന്ന് പിൻമാറി.

ഭീഷണി തുടർന്ന പശ്ചാത്തലത്തിൽ ചൂഷണത്തെക്കുറിച്ച് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം ഗുകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തുടർച്ചയായ ചൂഷണം സംബന്ധിച്ച് പോലീസിനോട് സമ്മതിച്ചു. പെൺകുട്ടി പിൻമാറാൻ നോക്കിയ സമയം ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply