തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.ഇന്ന് സി പി എം സെക്രട്ടേറിയറ്റും നാളെയും മറ്റെന്നാളും സംസ്ഥാന സമിതിയുമാണ് ചേരുക. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗാണ് പ്രധാന അജന്‍ഡ.
പയ്യന്നൂരിലെ അച്ചടക്ക നടപടിയും തൃക്കാക്കര തിരഞ്ഞെടുപ്പും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങളുമെല്ലാം ചര്‍ച്ചയാകും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ട തന്ത്രങ്ങളും യോഗത്തിൽ ആവിഷ്ക്കരിക്കും.