വാക് -ഇന്‍ -ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650/രൂപ നിരക്കില്‍ കാഷ്വല്‍ ലേബറായി നിയമിക്കുന്നതിന് പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് വാക്്-ഇന്‍-ഇന്റര്‍വ്യൂ. പ്രായ പരിധി : 40 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10.00 മണി മുതല്‍ 1.00 മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഫോണ്‍: 9447301306.

Leave A Reply