രാഹുല്‍ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതുപോലെ പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്നാണ് ബിജെപിയുടെ ആഗ്രഹം

ഡോളര്‍ കടത്തു കേസില്‍ തങ്ങള്‍ക്കു കൂടുതലായി ഒന്നും അന്വേഷിക്കാനില്ലെന്നു കസ്‌റ്റംസ്‌ വിലയിരുത്തൽ . കസ്‌റ്റംസ്‌ രജിസ്‌റ്റര്‍ ചെയ്‌ത സ്വര്‍ണക്കടത്ത്‌, ഡോളര്‍ കടത്ത്‌ കേസുകളില്‍ സ്വപ്‌ന സുരേഷ്‌ മജിസ്‌ട്രേറ്റിനു മുന്നില്‍ നേരത്തേ രഹസ്യമൊഴി നല്‍കിയിരുന്നു.

അവയിലുള്ളതില്‍ കൂടുതലായി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലില്‍ ഒന്നുമില്ലെന്നും കസ്‌റ്റംസ്‌ വിലയിരുത്തി . ഡോളര്‍ കടത്തു കേസിലെ രഹസ്യമൊഴിയിലും ബിരിയാണിച്ചെമ്പിനെ ക്കുറിച്ചും , ഡോളറടങ്ങിയ ബാഗിനെക്കുറിച്ചും , മുഖ്യമന്ത്രിയേയും കുടുംബത്തെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്‌.

എന്നാല്‍ തെളിവൊന്നും കണ്ടെത്താനായില്ലെന്നു കസ്‌റ്റംസ്‌ വൃത്തങ്ങള്‍ പറഞ്ഞു. ബിരിയാണിച്ചെമ്പില്‍ ഏതോ ലോഹവസ്‌തു വച്ചിരുന്നതു മൂലം അമിതഭാരം തോന്നിയിരുന്നുവെന്നാണു സ്വപ്‌ന പറയുന്നത്‌. അതും തോന്നൽ മാത്രമാ .

ലോഹവസ്‌തു എന്താണെന്ന് സ്വപ്‌ന കണ്ടിട്ടില്ല, സ്വര്‍ണംപോലുള്ള വസ്‌തുക്കളാണെന്നു പറയുന്നില്ല. ഇതേപ്പറ്റി ഇനി അന്വേഷിക്കേണ്ടത്‌ യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ എന്നിവരോടാണ്‌. യു.എ.ഇ. അവരെ വിട്ടുനല്‍കില്ലെന്നു വ്യക്‌തമായതോടെയാണു കസ്‌റ്റംസ്‌ അന്വേഷണം അവസാനിപ്പിച്ച്‌ കുറ്റപത്രം നല്‍കിയത്‌.

വിചാരണ തുടങ്ങാത്തതിനാല്‍, തുടരന്വേഷണത്തിന്‌ ഇനിയും അവസരമുണ്ടെങ്കിലും സ്വപ്‌നയുടെ മൊഴി മാത്രം വച്ച്‌ അന്വേഷിക്കാനില്ലെന്നാണു കസ്‌റ്റംസിന്റെ നിലപാട് . ഇ.ഡിയുടെ കേസില്‍ സ്വപ്‌ന ഇപ്പോള്‍ നല്‍കിയ രഹസ്യമൊഴിയില്‍ കൂടുതലായി എന്തെങ്കിലും തെളിവുള്ളതായി കസ്‌റ്റംസ്‌ കരുതുന്നില്ല.

ഡോളര്‍ അടങ്ങിയ ബാഗ്‌ വിദേശത്തേക്കു കൊണ്ടുപോയതിനോ ബിരിയാണിച്ചെമ്പില്‍ കനമുള്ള എന്തോ ലോഹം കടത്തിയതിനോ തെളിവൊന്നും ലഭിച്ചിട്ടില്ലന്ന് മാത്രമല്ല അതിനുള്ള സാധ്യതയും കുറവാണ്‌.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായി നല്‍കിയ മൊഴിക്കു ബലമേകുന്ന ഒരു തെളിവും  നല്‍കാന്‍ സ്വപ്‌നയ്‌ക്കു കഴിയാത്തതുകൊണ്ടാണ് അവരെ ചോദ്യംചെയ്യുന്നത്‌ ഒഴിവാക്കിയതെന്നു കസ്‌റ്റംസ്‌ അധികൃതർ പറയുന്നത് .

ഇ.ഡിയുടെ കേസില്‍ വസ്‌തുതകള്‍ ബോധ്യപ്പെടുന്നപക്ഷം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്‌. അതിനു കേന്ദ്രത്തിന്റെ രാഷ്‌ട്രീയ താത്‌പര്യവും പ്രധാനമാണ്‌. രാഹുല്‍ ഗാന്ധിയെ ഇ.ഡി. വിളിച്ചുവരുത്തി ദിവസങ്ങളായി ചോദ്യംചെയ്യുകയാണ്‌.

അതിനാല്‍, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയില്‍ നിന്നു വിശദീകരണം തേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിന് തെളിവ് വേണം . സ്വപ്‌ന രഹസ്യമൊഴിയിലുള്ള കാര്യങ്ങള്‍ തങ്ങളുടെ മുന്നില്‍ ആവര്‍ത്തിക്കുമോ എന്നാണ്‌ ഇ.ഡി. ഉറ്റുനോക്കുന്നത്‌.

ഡോളര്‍ കടത്തുകേസിലെ രഹസ്യമൊഴിയിലുള്ളതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പുതിയ രഹസ്യമൊഴിയിലുണ്ടെങ്കില്‍ മാത്രമേ ഇ.ഡി. അന്വേഷണത്തിനു സാധ്യതയുള്ളൂ.

കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്‌ന സുരേഷിനെ ഇ ഡി ചോദ്യംചെയ്‌തുവരികയാണ് . അഭിഭാഷകനെ കണ്ടശേഷമായിരുന്നു സ്വപ്‌ന കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്‌. സ്വപ്‌ന കോടതിയില്‍ നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേയും മുന്‍ മന്ത്രി കെ.ടി.ജലീല്‍, മുന്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണു മൊഴിയിലുള്ളത്‌. തന്റെ കൈവശമുള്ള തെളിവുകളും ഇ.ഡി.ക്കു കൈമാറുമെന്നു സ്വപ്‌ന വ്യക്‌തമാക്കിയിരുന്നു.

Video Link
Leave A Reply