ചെറിയ സിനിമയുടെ വലിയ വിജയം : ഹെവനിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന “ഹെവൻ” എന്ന ചിത്രം 27ന്  തീയറ്ററിൽ പ്രദർശനത്തിന് എത്തി . മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്,ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി.ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

Leave A Reply