അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്ബോള്‍ നിയമസഭാ മന്ദിരത്തിലെത്തിയ സംഭവത്തിൽ നടപടി ഇന്നുണ്ടാകും

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്ബോള്‍ നിയമസഭാ മന്ദിരത്തിലെത്തിയ സംഭവത്തിൽ നടപടി ഇന്നുണ്ടാകും.സ്പീക്കര്‍ എം.ബി.രാജേഷ് 10.15ന് വാര്‍ത്താസമ്മേളനം നടത്തി നടപടി വിശദീകരിക്കും. സഭാ ടീവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്.

സഭാ ടിവി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി. സ്പീക്കര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്മേലാണ് ഇന്ന് നടപടി പ്രഖ്യാപിക്കുക. അനിതക്ക് സഹായം നല്‍കിയ ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാനാണ് സാധ്യത

Leave A Reply