ഗായിക മഞ്ജരിയുടെ വിവാഹം ഇന്ന് : മെഹന്ദി ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ച് താരം

ഗായിക മഞ്ജരി ഇന്ന്  വിവാഹിതയാകുന്നു. വരൻ ബാല്യകാല സുഹൃത്തായ ജെറിൻ ആണ്. വിവാഹം ഇന്ന്  രാവിലെ തിരുവനന്തപുരത്താണ്.ഇപ്പോൾ ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചു.

ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും ചടങ്ങിന് ശേഷം വിരുന്ന് സൽക്കാരം. ജെറിനും മഞ്ജരിയും മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ്. ജെറിൻ ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ്.

മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടിയാണ്

 

 

Leave A Reply