മലയാള ചിത്രം “സുഡോക്കു ‘N” ഇന്ന് പ്രദർശനത്തിന് എത്തും

സി.ആർ.അജയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് രൺജി പണിക്കർ, മണിയൻ പിള്ള  രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ്  “സുഡോക്കു ‘N” . ചിത്രം ഇന്ന്  തീയറ്ററിൽ പ്രദർശനത്തിന് എത്തും.

അന്തർദേശീയമാധ്യമങ്ങളിലൂടെ ശ്രദ്ധേയായ സാറാ ഷേയ്ക്കാ, മലയാളികളുടെ മനം കവർന്ന, ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗർ ശങ്കരൻ എന്നിവരൊക്കെ ഈ ചിത്രത്തിൻറെ ഭാഗമാണ്.  കലാഭവൻ നാരായണൻ കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ് സിനിമയിലെ നായകൻ സജി സുരേന്ദ്രൻ, കെ. അജിത് കുമാർ,ജാസ്മിൻ ഹണി, മുൻഷി രഞ്ജിത്ത്, കെ. പി. എ. സി. ലീലാമണി, കെ. പി. എ. സി. ഫ്രാൻസിസ്, ആദിനാട് ശശി, കിജിൻ രാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അരുൺ ഗോപിനാഥ് ഛായാഗ്രഹണം, എഡിറ്റര്‍-ഹേമന്ത് ഹര്‍ഷന്‍.

 

 

 

Leave A Reply