കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ ഉദ്ധവ് സർക്കാർ പ്രതിസന്ധി മറികടക്കുമെന്ന് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ  ഉദ്ധവ് സർക്കാർ പ്രതിസന്ധി മറികടക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ.

ഇത്തരം പ്രതിസന്ധികൾ ഏറെ കണ്ടതാണെന്നും നിലവിലെ പ്രതിസന്ധി ഉദ്ധവ് മറികടക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പവാർ അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്നും വിമതരെ പരിഹസിക്കുകയും ചെയ്തു. ഉദ്ധവിന് പൂർണ പിന്തുണയും ഉറപ്പുനൽകി.

ശിവസേന വിമതർ മുംബൈയിൽ എത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply