മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജയിലിൽ നിന്ന് ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ജയിലിൽ നിന്ന് ഇന്നിറങ്ങും. കേസിൽ റിമാൻഡിൽ കഴിയുന്ന ഫ‍ർസീൻ മജീദ്, നവീൻ എന്നിവർക്ക് ഹൈക്കോടതി ജാമ്യം നൽകിയത് .

ഇന്ന് ഉത്തരവിറങ്ങിയാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ നിന്നും രണ്ടു പേരും പുറത്തിറങ്ങും.കേസിൽ പിടികൂടാനുള്ള മൂന്നാം പ്രതി സുജിത് നാരായണനും മുൻകൂർ ജാമ്യം നൽകിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

Leave A Reply