പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു; 17 കാരനെതിരേ കേസ്

കാസര്‍ഗോഡ്; പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തു.പെൺകുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പതിനേഴുകാരനെതിരായ പരാതി. മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ.

കഴിഞ്ഞദിവസം കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതി അനുസരിച്ച് അന്വേഷണം ആരംഭിച്ചതായും കാസര്‍ഗോഡ് വനിതാ പോലീസ് അറിയിച്ചു.

Leave A Reply