ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദനം : രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദന കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തത്.

കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയില്‍ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave A Reply