പൂതാടി ആശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷം; വലഞ്ഞ് രോഗികൾ

ബത്തേരി: അവശ്യ മരുന്ന് ലഭ്യമല്ലാത്ത പശ്ചാത്തലത്തിൽ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ രാവിലത്തെ ഒ.പിയും താളംതെറ്റുന്നതായി ആക്ഷേപം ഉയരുന്നു.

ചെറിയ അസുഖങ്ങൾക്കുള്ള മരുന്നുപോലും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ദിവസവും 200ൽ ഏറെ രോഗികളാണ് പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ രാവിലത്തെ ഒ.പിയിൽ എത്തുന്നത്. ഒരാഴ്ച മുമ്പുവരെ ഇവിടെ ആവശ്യത്തിന് മരുന്ന് ഉണ്ടായിരുന്നു. എന്നാൽ, രണ്ടു മൂന്ന് ദിവസങ്ങളായി എല്ലാം താളംതെറ്റിയ സ്ഥിതിയാലാണ്.

രാവിലെ രോഗികളെ പരിശോധിക്കാനായി ഒന്നോ രണ്ടോ ഡോക്ടർമാരാണുള്ളത്. ടൗണിലെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്ന് പനിക്കുള്ള മരുന്നുപോലും വാങ്ങേണ്ട സാഹചര്യമാണെന്ന് രോഗികൾ പരാതിപ്പെട്ടു.സർക്കാർ യഥാസമയം മരുന്ന് എത്തിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.

Leave A Reply