അസമിൽ നാശം വിതച്ച് പ്രളയം തുടരുന്നു; 54.5 ലക്ഷം ദുരിതബാധിതർ

ഗോഹട്ടി: ആസാമിൽ നാശം വിതച്ച് പ്രളയം തുടരുന്നു. 54.5 ലക്ഷം ദുരിതബാധിതരാണ് നിലവിലുള്ളത്.

മേയ് പകുതിയോടെ തുടങ്ങിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 101 ആയി. ഇന്നലെ മാത്രം 12 മരണമാണ് റിപ്പോർട്ട് ചെയ്തത്.

ബ്രഹ്മപുത്ര, ബറാക് നദികളും രണ്ടു നദികളുടെ കൈവഴികളും കരകവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 36 ജില്ലകളിൽ 32 എണ്ണവും പ്രളയത്തിന്‍റെ പിടിയിലായി.

12 ജില്ലകളിലായി പ്രളയമേഖലയിൽ ഏകദേശം 14,500 പേരാണു കുടുങ്ങിയത്. ബാർപേട്ട ജില്ലയിൽമാത്രം 11, 29,390 പേർ ദുരിതം നേരിടുകയാണ്. സംസ്ഥാനത്തെ 218 റോഡുകളും 20 പാലങ്ങളും പ്രളയത്തിലും മണ്ണിടിച്ചിലിലും തകർന്നു. 99,026 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചുവെന്നും പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.  ദുരന്തനിവാരണ സേനകൾ ബോട്ടുകളുടെ സഹായത്തോടെ ഇന്നലെ നാലായിരത്തോളം പേരെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ചു.

Leave A Reply