ബോളിവുഡ് ചിത്രം ഫോറൻസിക് സീ 5ൽ റിലീസ് ചെയ്തു

വിക്രാന്ത് മാസിയും രാധികാ ആപ്‌തെയും അഭിനയിച്ച സൈക്കോളജിക്കൽ ത്രില്ലർ ഫോറൻസിക് സീ5ൽ സ്ട്രീമിങ് ആരംഭിച്ചു.. വിശാൽ ഫ്യൂരിയ സംവിധാനം ചെയ്ത ഫോറൻസിക് 2020-ൽ ഇതേ പേരിലുള്ള മലയാള സിനിമയുടെ റീമേക്കാണ്. ഹിന്ദി പതിപ്പിൽ പ്രാചി ദേശായി, വിന്ദു ദാരാ സിംഗ്, രോഹിത് റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോറൻസിക്കിൽ രാധിക മസ്സൂറി എന്ന ചെറുപട്ടണത്തിലെ മേഘ ശർമ്മ എന്ന പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു. ഒരു കുറ്റവാളിയെ വേട്ടയാടുമ്പോൾ, വിക്രാന്ത് അവതരിപ്പിച്ച ഫോറൻസിക് വിദഗ്ധനായ ജോണി ഖന്നയുമായി അവൾ ഒന്നിക്കുകയും കുറ്റവാളിയെ തേടി ഇറങ്ങുകയും ചെയ്യുന്നു. മലയാളത്തിൽ ടോവിനോ മമ്ത മോഹൻദാസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിച്ചത്.

Leave A Reply