‘ഇ ഡിയുടെ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല’; രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി

ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയുടെ നാലിലൊന്ന് ചോദ്യങ്ങൾക്കും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ഉത്തരം നൽകിയില്ലെന്നും താൻ ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞെന്നും ഇഡി വൃത്തങ്ങൾ.

എന്നാൽ തൻറെ ഊർജ്ജത്തിൽ ഉദ്യോഗസ്ഥർ അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുൽ അവകാശപ്പെട്ടിരുന്നു. ഇ ഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ താൻ മറുപടി നൽകിയെന്നും രാഹുൽ പറഞ്ഞിരുന്നു.

ഇഡിയെ ഭയമില്ല. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

Leave A Reply