രോഗി മരിച്ച വിവാദത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതു സംഭവിച്ച വിവാദത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണം ആരംഭിച്ചു. ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.

19നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും 20നു മരിക്കുകയും ചെയ്ത കാരക്കോണം സ്വദേശി സുരേഷ് കുമാറിന്റെ (62) പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. സുരേഷ് കുമാറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കഴക്കൂട്ടം അസി. കമ്മിഷണർ സി.എസ്. ഹരി അന്വേഷണം ആരംഭിച്ചു. പരാതിക്കാരനിൽ നിന്നു മൊഴി രേഖപ്പെടുത്തി. ചികിത്സപ്പിഴവു സംബന്ധിച്ച പരാതി ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് എസിപിക്ക് കൈമാറിയത്.

Leave A Reply