പോലീസിനെ കല്ലെറിഞ്ഞ കേസ്; യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ റിമാൻഡിൽ

തിരുവനന്തപുരം: രാജ്‌ഭവനിലക്ക് നടത്തിയ മാർച്ചിനിടെ പോലീസിനുനേരെ കല്ലെറിഞ്ഞ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ റിമാൻഡിൽ. നെടുമങ്ങാട്‌ സ്വദേശി അഭിജിത്‌ (22) ആണ്‌ പിടിയിലായത്. കല്ലേറിൽ പോലീസുകാർക്ക്‌ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ്‌ യൂത്ത്‌ കോൺഗ്രസ്‌ രാജ്‌ഭവൻ മാർച്ച്‌ നടത്തിയത്‌. അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

Leave A Reply