വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം

ന്യൂഡെൽഹി:  വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.

ജൂലൈ അഞ്ച് വരെ  agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകൾ നൽകാം.  ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.

indianairforce.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും.

Leave A Reply