ടെറസിൽ നട്ടുവളർത്തിയത് 18 കഞ്ചാവുചെടികൾ; യുവാവ് പിടിയിൽ

നേമം: വീടിന്‍റെ ടെറസിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പോലീസ് പിടിയിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്ത് ആണ് (33) അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നൂലിയോടുള്ള വീട്ടിൽ പോലീസും ഷാഡോ ടീമും സംയുക്തമായി പരിശോധന നടത്തിയത്. ടെറസിൽ നട്ടുപിടിപ്പിച്ചിരുന്ന 18 കഞ്ചാവുചെടികളാണ് സംഘം പിടിച്ചെടുത്തത്.

ഒന്നരമാസങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് വഴിയാണ് കഞ്ചാവ് ചെടികൾ എത്തിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ മുമ്പ് അടിപിടി കേസ് ഉണ്ടായിരുന്നു. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ഷാഡോ ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave A Reply