ഹജ്ജ്; ജിദ്ദയിലേക്കും മദീനയിലേക്കും എമിറേറ്റ്സ് എയർലൈൻ കൂടുതൽ സർവിസുകൾ നടത്തും
ഹജ്ജ് തീർഥാടകർക്കായി ജിദ്ദയിലേക്കും മദീനയിലേക്കും എമിറേറ്റ്സ് എയർലൈൻ കൂടുതൽ സർവിസുകൾ നടത്തും.
ജിദ്ദയിലേക്ക് 31 വിമാനങ്ങളും മദീനയിലേക്ക് ഈ മാസം 23 മുതൽ ജൂലൈ 20വരെ ദിവസവും സാധാരണയേക്കാൾ ഇരട്ടി സർവിസാണ് പ്രഖ്യാപിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിൽ ഇത്തവണ 10 ലക്ഷം ഹാജിമാർക്ക് ഹജ്ജ് നിർവഹിക്കാൻ സൗദി അനുവാദം നൽകിയിട്ടുണ്ട്.