അയ്യമ്പുഴ: മലയാറ്റൂർ, കണ്ണിമംഗലം മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം. പകലും കാട്ടാനകൾ പ്രദേശവാസികൾക്ക് ഭീഷണിയായി മാറുകയാണ്. വാഹനങ്ങളും ആളുകളും സ്ഥിരം സഞ്ചരിക്കുന്ന റോഡിലൂടെയാണ് ആനകൾ കടന്നുപോകുന്നത്.പ്രദേശത്ത് നിരവധി തവണ കാട്ടാനകളെ കണ്ടതായി നാട്ടുകാർ പറയുന്നു.
ഈ പ്രദേശത്ത് നിന്നുമാണ് രണ്ടു തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയതും. കാട്ടാനകളുടെ ശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. പ്രദേശത്തെ കൃഷികളും കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവയുടെ ശല്യം മൂലം ഉണ്ടാകുന്നത്. അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.