പാകിസ്താനിൽ പേപ്പർ പ്രതിസന്ധി രൂക്ഷമാകുന്നു

പാകിസ്താനിൽ പേപ്പർ പ്രതിസന്ധി രൂക്ഷമാകുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഈ വർഷം ഓഗസ്റ്റ് മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ ലഭ്യമാകില്ലെന്ന് പാകിസ്താൻ പേപ്പർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

പേപ്പറിന് വലിയ വിലയാണ് രാജ്യത്ത് ഇപ്പോൾ നൽകേണ്ടി വരുന്നത്. ഉയർന്ന വില വർധന കാരണം പുസ്തക പ്രസാധകർക്ക് വില നിശ്ചയിക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറയുന്നു. സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ മേഖലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പോലും നടത്താനായിട്ടില്ല.

Leave A Reply