ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനെ തുടര്‍ന്ന് വരുന്ന രണ്ട് ആഴ്ചത്തേക്ക് വിമാനത്താവളത്തില്‍ കനത്ത തിരക്കായിരിക്കും അനുഭവപ്പെടുക.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും.
ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും വിമാനത്താവളത്തില്‍ തിരക്ക് കൂടാനും സാധ്യതയുണ്ട്. യാത്ര സുഖകരമാക്കാനും മികച്ച് അനുഭവത്തിനുമായി യാത്രക്കാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Leave A Reply