ഖത്തറിലെ കമ്പനികളിലും ബാങ്കുകളിലും വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചില ബാങ്കുകളും സ്ഥാപനങ്ങളുമാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ദോഹ ബാങ്ക്, മെഡികെയര്‍ ഗ്രൂപ്പ്, ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ലിമിറ്റഡ്, ഖത്തര്‍ ഫ്യുവല്‍ കമ്പനി അതവാ വുഖൂദ് എന്നിവയില്‍ ഇതോടെ 100 ശതമാനം വരെ വിദേശ നിക്ഷേപമാകാം.