ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഡയറക്ടര്‍മാരുടെ വീട്ടു പടിക്കല്‍ സമരമെന്ന് വഞ്ചിക്കപ്പെട്ടവര്‍

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പും വിവാദങ്ങളും നടക്കുന്നതിനിടെ ജ്വല്ലറിയില്‍ നിന്നും കിലോക്കണക്കിന് സ്വര്‍ണ്ണവും ഡയമണ്ടും വിലപിടിച്ച വാച്ചുകളും കടത്തിക്കൊണ്ടുപോയ ഡയറക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിക്ഷേപകരും പി.ഡി.പി ഭാരവാഹികളും.

തട്ടിപ്പിൽ എട്ടുപേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇതുവരെയായിട്ടും 4 പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളത്. അവിടെയും സ്വര്‍ണ്ണം അടക്കം എടുത്തുകൊണ്ടു പോയ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും അവരുടെ പണം തിരികെ ലഭിക്കുന്നതിനുവേണ്ടി നടത്തിവരുന്ന സമരവും നിയമപരമായ ഇടപെടലും കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി നിക്ഷേപകരുടെ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഡയറക്ടര്‍മാരുടെ വീട്ടുപടിക്കലേക്ക് സമരം മാറ്റുമെന്നും നേതാക്കള്‍ പറഞ്ഞു.സുബൈര്‍ പടുപ്പ്, എന്‍.സി. ഇബ്രാഹിം എടച്ചാക്കൈ, സൈനുദ്ദീന്‍ കെ.കെ തൃക്കരിപ്പൂര്‍, അസീസ് ഹാജി ഒ.എം തൃക്കരിപ്പൂര്‍, മിസ്‌രിയ പടന്ന എന്നിവര്‍
പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply