ഇഡി സമർപ്പിച്ച അപേക്ഷ കോടതി തള്ളി

കൊച്ചി∙ ഡോളർ കടത്തു കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകാനാകില്ലെന്ന് എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. പകർപ്പു ലഭിക്കണമെന്നഭ്യർഥിച്ച് ഇഡി സമർപ്പിച്ച അപേക്ഷ കോടതി തള്ളി. കേസിൽ അന്വേഷണം പൂർത്തിയാകാത്തതിനാൽ മൊഴിയുടെ പകർപ്പു നൽകാനാകില്ലെന്നു കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചു.

മുൻപു കസ്റ്റംസിനോടു പറഞ്ഞ കാര്യങ്ങളാണു താൻ ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞതെന്നു സ്വപ്ന വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇഡി മൊഴിയുടെ പകർപ്പിനായി കോടതിയെ സമീപിച്ചത്. കസ്റ്റംസ് അന്വേഷണം പൂർത്തിയായി വിചാരണാനടപടികൾ ആരംഭിച്ച സ്വർണക്കടത്തു കേസിൽ സ്വപ്നയുടെ മൊഴിപ്പകർപ്പു നേരത്തെ ഇഡിക്കു ലഭിച്ചിരുന്നു.

Leave A Reply