അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു; ഗതാഗതം തടസ്സപ്പെട്ടു

കാസര്‍ഗോഡ്: അലൂമിനിയം ഉരുപ്പടികള്‍ കയറ്റിയ ലോറി എം.ജി റോഡില്‍ അപകടത്തില്‍ പെട്ടു. മംഗളുരുവില്‍ നിന്നും കാഞങ്ങാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടത്തിൽ പെട്ടത്.

നിറയെ അലുമിനിയം ഉരുപ്പടികളുമായി ആനവാതിക്കല്‍ റോഡില്‍ നിന്നും എം.ജി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ഉരുപ്പടികള്‍ മുഴുവനും റോഡിലേക്ക് വീണത്. ഈ സമയം ലോറിയുടെ പിറകില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വൻ അപകടം വഴിവായി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

Leave A Reply