ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസ്; 4 പ്രതികൾ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വധിക്കാൻ ശ്രമം നടത്തിയ കേസിൽ 4 പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. കേസിൽ 29 പേര്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. ലീഗ്-എസ്ഡിപിഐ പ്രവര്‍ത്തകരാണ് ജിഷ്ണുവിനെ അക്രമിച്ചത്.

ബാലുശേരി പാലോളി മുക്കില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പൊലീസ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

Leave A Reply