ആദ്യ ടി20: ബൗളർമാരുടെ മികവിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 34 റൺസ് ജയം

ജെമിമ റോഡ്രിഗസ് (27 പന്തിൽ 36 നോട്ടൗട്ട്), ദീപ്തി ശർമ (8 പന്തിൽ 17 നോട്ടൗട്ട്) എന്നിവരുടെ മികച്ച ഫിനിഷിംഗ് ശ്രമവും അച്ചടക്കത്തോടെയുള്ള ബൗളിംഗ് പ്രകടനവും ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ വിജയത്തിൽ എത്തിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിൽ എത്തി. 34 റൺസിനായിരുന്നു ഇന്ത്യൻ ജയം

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ 104 റൺസ് നേടാനേ കഴിഞ്ഞൊള്ളു.

സ്പിന്നർമാരുടെ നേതൃത്വത്തിലുള്ള കർക്കശമായ ബൗളിംഗ് പ്രയത്നം ഇന്ത്യയെ 138 റൺസിന്റെ മിതമായ സ്‌കോർ പ്രതിരോധിക്കാൻ സഹായിച്ചു. യുവ ഓൾറൗണ്ടർ കവിഷ ദിൽഹാരി പുറത്താകാതെ 47 റൺസ് നേടിയെങ്കിലും ശ്രീലങ്കയ്ക്ക് തോൽവി ഒഴിവാക്കാൻ അത് പര്യാപ്തമായില്ല.

 

 

 

Leave A Reply