വാതില്‍പടി സേവനം; പരിശീലനം സംഘടിപ്പിച്ചു

ഇടുക്കി: ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ വാതില്‍പടി സേവന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കില പ്രതിനിധികള്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാതില്‍പടി സേവനം, പശ്ചാത്തലവും പ്രസക്തിയും, സംഘടനയും സംവിധാനവും, ലക്ഷ്യങ്ങള്‍ മുതലായ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യു പി.ടി, പഞ്ചായത്ത് അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply