മേരി ആവാസ് സുനോ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു

ജയസൂര്യ, മഞ്ജുവാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത മേരി ആവാസ് സുനോ എന്ന ചിത്രം മെയ്ദി 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം ഇപ്പോൾ ഒടിടി റിലീസ് ആയി എത്തി. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്‌ട്രീമിംഗ്‌ ആരംഭിച്ചിരിക്കുന്നത്.

ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ ഗൗതമി നായര്‍, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്. ക്യാപ്റ്റന്‍,വെള്ളം എന്നീ സിനിമകളായിരുന്നു ഇരുവരുടേയും കൂട്ടുകെട്ടില്‍ നേരത്തെ പുറത്തുവന്നത് സിനിമയുടെ നേരത്തെ പുറത്തുവന്ന പാട്ടുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://www.hotstar.com/in/movies/meri-awas-suno/1260105671

Leave A Reply