രാ​​​ഷ്‌​​ട്ര​​​പ​​​തി തെരഞ്ഞെടുപ്പ്; ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും

എ​​​ൻ​​​ഡി​​​എ രാ​​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെയാണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കുക.​ രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്തു​​​ണ​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി മു​​​ർ​​​മു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

രാ​​ഷ്‌​​ട്ര​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ഇ​​​ലക്ടറ​​​ൽ കോ​​​ള​​​ജി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ പി​​​ന്തു​​​ണ​​​യു​​​ള്ള ദ്രൗ​​പ​​​ദി മു​​​ർ​​​മു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ൽ ഗോ​​​ത്ര​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ രാ​​ഷ്‌​​ട്ര​​പ​​​തി​​​യാ​​​കും. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന യ​​​ശ്വ​​​ന്ത് സി​​​ൻ​​​ഹ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​നാ​​​ർ​​​ഥി.

Leave A Reply