ബാങ്ക് യൂനിയനുകൾ ഈ മാസം 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു
ബാങ്ക് യൂനിയനുകൾ ഈ മാസം 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ചർച്ചയാകാമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
പെൻഷൻ പരിഷ്കരണം, ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഒമ്പത് ബാങ്ക് യൂനിയനുകളുടെ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ ഉൾപ്പെടെ നാല് സംഘടനകൾ പണിമുടക്കിന് ആഹ്വാനംചെയ്തിരുന്നത്.