ആനച്ചാലിലെ കണ്ടൽക്കാട് നികത്തിയ സംഭവം; പരിശോധന നടത്തി വനംവകുപ്പ്

എറണാകുളം: ആനച്ചാലിന് സമീപം കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞ തണ്ണീർത്തടം നികത്തിയ സംഭവത്തിൽ പരിശോധന നടത്തി കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ.കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ വരുന്ന ആനച്ചാൽ പുഴയോട് ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണ് ഒരാഴ്ച മുന്നേ ഭൂമാഫിയ നികത്താൻ ശ്രമം നടത്തിയത്. പരാതിയുടെ അടിസ്ഥനത്തിൽ കോട്ടുവള്ളി വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് ദിവസം മുമ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധനക്ക്​ എത്തിയത്.

കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടത്തിൽ ഏകദേശം 50 ലോഡ് മണ്ണ് പുഴയോട് ചേർന്നുള്ള അടിച്ചിട്ടുണ്ട്.ഇതിൽ 92 സെന്റ് ഭൂമി മാത്രം തരംമാറ്റി കാണിച്ചാണ് 16 ഏക്കർ വരുന്ന തണ്ണീർത്തടം നികത്താൻ ഭൂവുടമ ശ്രമം നടത്തിലായതെന്ന് വിവരാവകാശ രേഖകളിൽനിന്ന്​ വ്യക്തമാകുന്നു. കോടനാട് റേഞ്ച് സെക്ഷൻ ഓഫിസർ കെ.കെ. മനോജ്, ബീറ്റ് ഓഫിസർമാരായ ഭൂപേഷ് കുമാർ, തമീൻ കെ. മുഹമ്മദ്, കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave A Reply