തലശ്ശേരിയിൽ ഹോട്ടൽ കത്തിനശിച്ചു

തലശ്ശേരി: തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടളിൽ അന്ഗ്നിബാധ. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.ഇന്നലെ രാത്രി 11-നാണ് സംഭവം.

ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. സമീപത്തുള്ള കെട്ടിടത്തിലേക്ക് പടരുംമുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഹോട്ടലിന് തൊട്ടടുത്തുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു.തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നും അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിയോടെ തീയണച്ചു.

Leave A Reply