‘അൽഷിമേഴ്സ് അവയർനസ് ക്ലബ് ഒഫ് ബാഴ്സ്റ്റോ സ്‌കൂൾ’ സംഘടന രൂപീകരിച്ചു

കൊച്ചി: എളങ്കുന്നപ്പുഴയിലെ ബഡ്സ് സ്കൂളിന് പിയാനോ വാങ്ങാൻ അമേരിക്കയിലെ കാൻസാസ് സിറ്റി ബാഴ്സ്റ്റോ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആരം സലാം (17) പുൽത്തകിടി വൃത്തിയാക്കിയും പഴയ കളിപ്പാട്ടങ്ങൾ വിറ്റും സമാഹരിച്ചത് 40,000 രൂപ. കാൻസാസ് സിറ്റിയിൽ സ്ഥിരതാമസക്കാരായ കാഞ്ഞിരപ്പള്ളി സ്വദേശി ഡോ. താജു സലാം മഠത്തിലിന്റെയും വൈപ്പിൻകര എടവനക്കാട് സ്വദേശി ഹഷ്നയുടേയും മകനാണ് ആരം. പിയാനോയും ടെന്നീസുമാണ് ഇഷ്‌ടവിനോദം.

ഒഴിവുദിവസങ്ങളിൽ അമേരിക്കയിലെ അൽഷിമേഴ്സ് പുനഃരധിവാസ കേന്ദ്രങ്ങളിൽ സാന്ത്വനസംഗീത പരിപാടി നടത്താറുണ്ട്. നാല് സഹപാഠികളുമായി ചേർന്ന് ‘അൽഷിമേഴ്സ് അവയർനസ് ക്ലബ് ഒഫ് ബാഴ്സ്റ്റോ സ്‌കൂൾ” എന്നൊരു സംഘടനയും രൂപീകരിച്ചു. കൊവിഡിൽ ക്ലബിലെ സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈൻ സംഗീതപരിപാടി നടത്തി അഞ്ച് ലക്ഷംരൂപ സമാഹരിച്ച് വൈപ്പിൻകരയിൽ നൽകിയിരുന്നു.

Leave A Reply