സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് നൽകില്ല

കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് നൽകില്ല. ഈയാവശ്യം ഉന്നയിച്ച് ഇ.ഡി നൽകിയ ഹർജി എറണാകുളം അഡി. സി.ജെ.എം കോടതി തള്ളി. സ്വർണക്കടത്ത് പുറത്തുവന്നതിന് പിന്നാലെയാണ് യു.എ.ഇ കോൺസുലേറ്റ് മുഖേന ഡോളർകടത്ത് നടത്തുന്നുണ്ടെന്ന ആരോപണവും ഉയർന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷ് ഈ ആരോപണം ഉന്നയിച്ചത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ശിവശങ്കർ തുടങ്ങിയവരുടെ പേരുകളും പരാമർശിച്ചിരുന്നു. തുടർന്ന് കസ്റ്റംസ് അന്ന് രജിസ്റ്റർചെയ്ത കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്.

എന്നാൽ ഡോളർ കടത്തുകേസിൽ ഇനിയും അന്വേഷണം പൂർത്തിയാകാത്തതിനാൽ മൊഴിപ്പകർപ്പ് നൽകുന്നതിനെ കസ്റ്റംസ് എതിർത്തു. തുടർന്നാണ് കോടതി ഈയാവശ്യം തള്ളിയത്.

Leave A Reply