ക്ഷീരമേഖല കടുത്ത പ്രതിസന്ധിയില്‍; പാലിന് 45 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്ന് കർഷക കോൺഗ്രസ്

കൊച്ചി: കേരളത്തിലെക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നും പാലിന്​ 45 രൂപ താങ്ങുവില ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന കമ്മിറ്റി യോഗം ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വർക്കിങ് പ്രസിഡന്‍റ്​ വടക്കേവിള ശശി ഉദ്‌ഘാടനം ചെയ്തു.

യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ഇൻ-ചാർജ് ടി.കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ജോയ് പ്രസാദ്, സി.കെ. രാജേന്ദ്രൻ, കടക്കുളം രാധാകൃഷ്ണൻ നായർ, ജില്ല പ്രസിഡന്‍റുമാരായ എം.ഒ. ദേവസ്യ, സലിംരാജ്, ജിതേഷ് ബലറാം, ഡോ.പി.കെ. വേണു, കെ. ഹരിദാസ്, കെ.കെ. ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, എ.എൽ. സക്കീർ ഹുസൈൻ, ഒ.ബി. രാജേഷ്, കെ. ധർമദാസ് എന്നിവർ സംസാരിച്ചു.

Leave A Reply